Asianet News MalayalamAsianet News Malayalam

മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടന നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പരാതിക്കാര്‍ ഹര്‍ജിയുമായി എത്തിയത്.

SC Dismisses Plea For Allowing Muslim Women's Entry In Mosques
Author
New Delhi, First Published Jul 8, 2019, 1:04 PM IST

ദില്ലി: മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് അഖില ഭാരത ഹിന്ദു മഹാസഭ കേരള ഘടകം നല്‍കിയ ഹര്‍ജി തള്ളിയത്. പരാതിയുമായി മുസ്ലിം സ്ത്രീകള്‍ തന്നെ എത്തട്ടെയെന്ന് പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിയത്.

നേരത്തെ കേരള ഹൈക്കോടതിയും ഹര്‍ജി തള്ളിയിരുന്നു. മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്നത് പരാതിക്കാര്‍ക്ക് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പരാതിക്കാര്‍ ഹര്‍ജിയുമായി എത്തിയത്.

പര്‍ദ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും നിരോധിക്കണമെന്നുമുള്ള പരാതിക്കാരുടെ ആവശ്യവും കോടതി തള്ളി. പരാതിക്കാരുടെ ഉദ്ദേശ്യ ശുദ്ധിയെ കോടതി ചോദ്യം ചെയ്തു. വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചതെന്നും ജസ്റ്റിസ് വിമര്‍ശിച്ചു.

Follow Us:
Download App:
  • android
  • ios