Asianet News MalayalamAsianet News Malayalam

'യുവര്‍ ഓണര്‍' വിളിച്ച നിയമ വിദ്യാര്‍ത്ഥിയോട് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് പറഞ്ഞത്.!

സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി വാദിക്കാനായി പാര്‍ട്ടി ഇന്‍ പേഴ്സണ്‍ ആയി ഹാജറായതായിരുന്നു നിയമ വിദ്യാര്‍ത്ഥി. അപ്പോഴാണ് വാദത്തിന് ഇടയില്‍ യുവര്‍ ഓണര്‍ എന്ന് അഭിസംബോധന ചെയ്തത്. 

SC Judges on Being Addressed as Your Honour
Author
Supreme Court of India, First Published Feb 23, 2021, 7:59 PM IST

ദില്ലി: സുപ്രീംകോടതിയില്‍ യുവര്‍ ഓണര്‍ എന്ന് അഭിസംബോധന ചെയ്ത് നിയമ വിദ്യാര്‍ത്ഥിയുടെ വാദത്തിന് എതിര്‍പ്പ് അറിയിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ, ജസ്റ്റിസ് എഎസ് ബോപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിയമ വിദ്യാര്‍ത്ഥി 'യുവര്‍ ഓണര്‍' എന്ന് വിളിച്ചതില്‍ വിശദീകരണം നല്‍കിയത്.

സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി വാദിക്കാനായി പാര്‍ട്ടി ഇന്‍ പേഴ്സണ്‍ ആയി ഹാജറായതായിരുന്നു നിയമ വിദ്യാര്‍ത്ഥി. അപ്പോഴാണ് വാദത്തിന് ഇടയില്‍ യുവര്‍ ഓണര്‍ എന്ന് അഭിസംബോധന ചെയ്തത്. ഇത് ചൂണ്ടിക്കാട്ടിയ ബെഞ്ച് ഇങ്ങനെ പറഞ്ഞു- ' നിങ്ങള്‍ യുവര്‍ ഓണര്‍ എന്ന് വിളിക്കുമ്പോള്‍, നിങ്ങള്‍ ഒരിക്കലും യുഎസ് സുപ്രീംകോടതിയില്‍ അല്ല, മാത്രവുമല്ല നമ്മള്‍ മജിസ്ട്രേറ്റ് കോടതിയിലും അല്ലെന്ന് മനസിലാക്കണം.

ഉടന്‍ തന്നെ കോടതിയോട് ക്ഷമ ചോദിച്ച വാദി, ജഡ്ജുമാരെ അസ്വസ്തരാക്കുവാന്‍ ഉദ്ദേശമില്ലെന്നും പറഞ്ഞു. ഉടന്‍ തന്നെ 'മൈ ലോര്‍ഡ്' എന്ന് ഉപയോഗിക്കാം എന്ന് ഇയാള്‍ പറഞ്ഞു. ഇടന്‍ തന്നെ ചീഫ് ജസ്റ്റിസ് നല്‍കിയ മറുപടി ഇങ്ങനെയാണ്. 'നിങ്ങള്‍ എന്തും വിളിച്ചോളും, എന്നാല്‍ നിങ്ങള്‍ എന്ത് വിളിക്കണമെന്ന് ഞങ്ങള്‍ നിര്‍ദേശിക്കുന്നില്ല, പക്ഷെ നിങ്ങള്‍ നേരത്തെ ഉപയോഗിച്ച പ്രയോഗം അനുചിതമാണ്'.

കീഴ് കോടതികളിലെ നിയമനങ്ങള്‍ വേഗത്തിലാക്കണം എന്ന ഹര്‍ജിയുമായാണ് നിയമ വിദ്യാര്‍ത്ഥി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജിയില്‍ ചില കാര്യങ്ങള്‍ വിട്ടുപോയി എന്നാണ് സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചത്. കേസ് കൂടുതല്‍ പഠിക്കാനും, തുടര്‍ന്ന് വാദങ്ങള്‍ നടത്താനും നിയമ വിദ്യാര്‍ത്ഥിയോട് സുപ്രീംകോടതി ബെഞ്ച് അറിയിച്ചു. നാല് ആഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കാം എന്നാണ് കോടതി ഉത്തരവിട്ടത്. 

Follow Us:
Download App:
  • android
  • ios