Asianet News MalayalamAsianet News Malayalam

ഹൈദരാബാദ് വെടിവെപ്പ്: സുപ്രീംകോടതി ഇന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും

റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കേണ്ട സംഭവമാണ് ഇതെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ അറിയിച്ചിരുന്നു. 

SC may Declare Judicial Inquiry In Hyderabad Shooting
Author
Delhi, First Published Dec 12, 2019, 10:05 AM IST

ദില്ലി: വെറ്റിനറി ഡോക്ടറായ ദിശയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ ശേഷം തീകൊളുത്തി കൊന്ന കേസിലെ നാല് പ്രതികളെ തെലങ്കാന പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ന് സുപ്രീംകോടതി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കും. 

റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കേണ്ട സംഭവമാണ് ഇതെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ അറിയിച്ചിരുന്നു. റിട്ട. ജഡ്ജിമാരുടെ പേരുകൾ നിര്‍ദ്ദേശിക്കാൻ ഹര്‍ജിക്കാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തെലങ്കാന ഹൈക്കോടതി കൂടി കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ ദില്ലിയിൽ നിന്നുള്ള അന്വേഷണമാകും റിട്ട. സുപ്രീംകോടതി ജഡ്ജി നടത്തുക.

Follow Us:
Download App:
  • android
  • ios