കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ടാണ് പ്രധാനാധ്യാപകന്‍ നഴ്‌സില്‍ നിന്ന് ഫോണ്‍ നമ്പര്‍ കൈക്കലാക്കിയത്. സ്‌കൂളിലെ ചില അധ്യാപകര്‍ക്ക് വാക്‌സിന്‍ എടുക്കാനായില്ലെന്നും ഇവര്‍ എത്തിയാല്‍ വിവരം അറിയിക്കാനാണെന്നും പറഞ്ഞാണ് ഇയാള്‍ നഴ്‌സില്‍ നിന്ന് നമ്പര്‍ വാങ്ങിയത്. 

ബെലഗാവി: പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്‌സിന് അശ്ലീല സന്ദേശമയച്ച് പ്രധാനാധ്യാപകനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാനാധ്യപകാനയ സുരേഷ് ചാവലാഗിയെയാണ് നാട്ടുകാര്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചത്. കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ടാണ് പ്രധാനാധ്യാപകന്‍ നഴ്‌സില്‍ നിന്ന് ഫോണ്‍ നമ്പര്‍ കൈക്കലാക്കിയത്.

സ്‌കൂളിലെ ചില അധ്യാപകര്‍ക്ക് വാക്‌സിന്‍ എടുക്കാനായില്ലെന്നും ഇവര്‍ എത്തിയാല്‍ വിവരം അറിയിക്കാനാണെന്നും പറഞ്ഞാണ് ഇയാള്‍ നഴ്‌സില്‍ നിന്ന് നമ്പര്‍ വാങ്ങിയത്. നമ്പര്‍ കിട്ടിയ ശേഷം ഇയാള്‍ നഴ്‌സിന് നിരന്തരമായി അശ്ലീല സന്ദേശം അയച്ചു. ഗത്യന്തരമില്ലാതായതോടെ നഴ്‌സ് ഇയാള്‍ക്കെതിരെ നാട്ടുകാരോട് പരാതിപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ഒരു സംഘം ആളുകള്‍ സ്‌കൂളിലെത്തി അധ്യാപകനെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചത്.

സംഭവമറിഞ്ഞതോടെ പൊലീസും സ്ഥലത്തെത്തി. അധ്യാപകനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു. അധ്യാപകനെതിരെ വേറെയും സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തി. ഇയാള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona