കനത്തമഴ തുടരുന്നതിനാൽ 12 ജില്ലകളിലെ സ്കൂളുകൾക്ക് തമിഴ്നാട് സർക്കാർ അവധി പ്രഖ്യാപിച്ചു. തൂത്തുക്കൂടി, തിരുച്ചിറപ്പള്ളി അടക്കമുള്ള ജില്ലകളിലാണ് സ്‌കൂളുകൾക്ക് അവധി. തമിഴ്നാടിന് പുറമെ പുതുച്ചേരിയിലും കാരയ്ക്കലിലും സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.
ചെന്നൈ: തെക്കൻ തമിഴ്നാട്ടിൽ കനത്ത മഴയിൽ മൂന്നുപേർ മരിച്ചതായി റിപ്പോർട്ട്. കനത്തമഴ തുടരുന്നതിനാൽ 12 ജില്ലകളിലെ സ്കൂളുകൾക്ക് തമിഴ്നാട് സർക്കാർ അവധി പ്രഖ്യാപിച്ചു. തൂത്തുക്കൂടി, തിരുച്ചിറപ്പള്ളി അടക്കമുള്ള ജില്ലകളിലാണ് സ്‌കൂളുകൾക്ക് അവധി. തമിഴ്നാടിന് പുറമെ പുതുച്ചേരിയിലും കാരയ്ക്കലിലും സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. കുറ്റാലം, മണിമുത്താർ വെള്ളച്ചാട്ടങ്ങളിൽ പ്രവേശനവിലക്കേർപ്പെടുത്തി. താമരഭരണി നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ തൂത്തുക്കൂടി ജില്ലാ ഭരണകൂടം പ്രളയമുന്നറിയിപ്പ് നൽകി. അതേസമയം, കേരളത്തിൽ ഇന്നും മഴ കനക്കുമെന്നാണ് കാലാവസ്ഥാ അറിയിപ്പ്.
സംസ്ഥാനത്ത് 7 ജില്ലകളിൽ യെല്ലോ അലർട്ട്
ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ കാറ്റ് വീണ്ടും സജീവമായതോടെ ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. കേരള - ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.


