ലഖ്നൗ: സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താത്തതിനെ തുടര്‍ന്ന് രണ്ട് അധ്യാപകരെ സസ്‌പെന്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബാന്ധ ജില്ലയിലാണ് സംഭവം. പതാക ഉയര്‍ത്തിയിട്ടില്ലെന്ന വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് വിദ്യാഭ്യാസ ഓഫീസര്‍ ഹരിശ്ചന്ദ്രനാഥ് പറഞ്ഞു.

പതാക ഉയര്‍ത്താത്തതിന്റെ വീഡിയോ ദൃശ്യങ്ങളും അധികതൃതര്‍ക്ക് ലഭിച്ചിരുന്നുവെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
പ്രധാനാധ്യപകന്‍ മനോജ് അഹിര്‍വാറിനെയും അധ്യാപിക ഗംഗാ പൂജയെയുമാണ് സസ്‌പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ജാസ്പുര, കാമാസിന്‍ ബ്ലോക്ക് ഡിവിഷന്‍ ഓഫീസറോട് 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: മൂവർണ്ണ പ്രഭയിൽ കുളിച്ച് നയാഗ്ര വെള്ളച്ചാട്ടം, വീഡിയോ !