പണം മോഷ്ടിച്ചതിന് വഴക്കുപറഞ്ഞു, പിതാവിനെ 14 കാരന്‍ തീകൊളുത്തി കൊന്നു
അലീമിന്‍റെ നിലവിളി കേട്ട് പുലര്‍ച്ചെ രണ്ടു മണിക്ക് വീട്ടുടമയായ റിയാസുദ്ധീന്‍ ഓടിയെത്തുകയായിരുന്നു. ടെറസില്‍ കൂടെ മുറിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. വാതില്‍ അടച്ച നിലയിലായിരുന്നു.

ഫരീദാബാദ്: ഫരീദാബാദിലെ അജയ് നഗറില്‍ 14 കാരന്‍ പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തി. 55 കാരനായ മുഹമ്മദ് അലീമാണ് ചൊവ്വാഴ്ച ദാരുണമായി കൊല്ലപ്പെട്ടത്. മകന്‍ പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് അലീം വഴക്കു പറഞ്ഞിരുന്നു. ഇതില്‍ ക്ഷുഭിതനായാണ് കുട്ടി അച്ഛനെ തീകൊളുത്തിയത്. തീകൊളുത്തിയതിനു ശേഷം മുറി പുറത്തുനിന്ന് ലോക്ക് ചെയ്യുകയായിരുന്നു. റിയാസുദ്ധീന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള മുറിയിലാണ് അലീമും മകനും കഴിഞ്ഞിരുന്നത്. അലീമിന്‍റെ ഭാര്യ നേരത്തെ മരിച്ചു. മറ്റു മക്കള്‍ വിവാഹത്തിനു ശേഷം മാറിത്താമസിക്കുകയാണ്.
അലീമിന്‍റെ നിലവിളി കേട്ട് പുലര്‍ച്ചെ രണ്ടു മണിക്ക് വീട്ടുടമയായ റിയാസുദ്ധീന്‍ ഓടിയെത്തുകയായിരുന്നു. ടെറസില്‍ കൂടെ മുറിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. വാതില്‍ അടച്ച നിലയിലായിരുന്നു. അയല്‍വാസിയുടെ സഹായത്തോടെ അകത്തേക്ക് കടന്നപ്പോള്‍ അലീമിനെ മുറിയില്‍ പൂട്ടിയിട്ട നിലയിലാണ് കണ്ടത്. വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റ അലീം മരണത്തിന് കീഴടങ്ങി. റിയാസുദ്ധീനെ കണ്ടതോടെ അലീമിന്‍റെ മകന്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ സ്വദേശിയാണ് അലീം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാളും മകനും ഫരീദാബാദിലെത്തുന്നത്. അജയ് നഗറിലെ റിയാസുദ്ധീന്‍റെ വീടിന്‍റെ റെടസിലെ മുറി വാടകയ്ക്കെടുത്തായിരുന്നു താമസം. ആരാധനാലയങ്ങളിലേക്ക് സംഭാവന പിരിച്ചും ആഴ്ച ചന്തയില്‍ കൊതുകുവല വിറ്റുമാണ് ഇയാള്‍ ഉപജീവനം നടത്തിയിരുന്നത്.
Read more: നടന്നുപോകുന്നതിനിടെ ക്രിക്കറ്റ് ബോൾ ശരീരത്തിൽ തട്ടി, പ്രതികരിച്ച യുവാവിനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
