മൂന്ന് ഭീകരർ പ്രദേശത്തുണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
കശ്മീർ: കശ്മീരിലെ കുപ്‍വാരയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ അവസാനിച്ചു. ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടൽ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അവസാനിച്ചത്. മൂന്ന് ഭീകരർ പ്രദേശത്തുണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം. ഇവർക്കായുള്ള തെരച്ചിൽ സൈന്യം തുടരുകയാണ്. ഇതു വരെ ആരും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാനായിട്ടില്ല. കുപ്‍വാര ജില്ലയിലെ ഹാന്ദ്വാരയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്
അതിർത്തിയിൽ ഇന്നും പാക് പ്രകോപനം തുടർന്നു. ഉറിയിൽ നാല് ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം നടത്തിയ വെടിവയ്പിൽ ഒരു നാട്ടുകാരന് പരിക്കേറ്റു. ഇയാൾ പ്രദേശത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
