രാവിലെ ഒമ്പത് മണിയോടെയാണ് ബാരാമുള്ളയിലെ കെരാരി മേഖലയിൽ സുരക്ഷാ ജോലിയിലായിരുന്ന സംഘത്തിന് നേരെ ഭീകരര‍ർ വെടിവച്ചത്. 

കശ്‍മീര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയിലെ ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സുരക്ഷാസേന. സൈന്യം പ്രദേശത്ത് നടത്തിയ തെരച്ചിലിൽ ഒരു ഭീകരനെ വധിച്ചു. ഇയാളിൽ നിന്നും ആയുധങ്ങളും കണ്ടെത്തി. മുന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. മറ്റ് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ
തുടരുകയാണ്. 

രാവിലെ ഒമ്പത് മണിയോടെയാണ് ബാരാമുള്ളയിലെ കെരാരി മേഖലയിൽ സുരക്ഷാ ജോലിയിലായിരുന്ന സംഘത്തിന് നേരെ ഭീകരര‍ർ വെടിവച്ചത്. തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു. പതിനഞ്ച് മിനിറ്റോളം ഏറ്റുമുട്ടലിൽ രണ്ട് സിആർപിഎഫ് ജവാൻമാർക്കൊപ്പം ജമ്മുകശ്മീർ പൊലീസിലെ സെപ്ഷ്യൽ പൊലീസ് ഓഫീസർ മുസഫർ അഹമ്മദും വീരമൃത്യു വരിച്ചിരുന്നു.