ഇന്നലെ ഉച്ചയോടെ ഷോപ്പിയാനിലെ മുനന്ദ് മേഖലയിൽ ഭീകരവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസും കരസേനയും തെരച്ചിൽ നടത്തുകയായിരുന്നു.

ശ്രീനഗർ: കശ്മീരിൽ 24 മണിക്കൂറിനിടെ എട്ട് ഭീകരരെ വധിച്ച് സുരക്ഷാ സേനകൾ. ഷോപ്പിയാൻ സെക്ടറിൽ നാല് ഭീകരരേയും അവന്തിപ്പൊരയിൽ മൂന്ന് ഭീകരരേയുമാണ് മണിക്കൂറുകൾ നീണ്ട ഓപ്പറേഷനിലൂടെ സൈന്യം വധിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ ഉച്ചയോടെ ഷോപ്പിയാനിലെ മുനന്ദ് മേഖലയിൽ ഭീകരവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസും കരസേനയും തെരച്ചിൽ നടത്തുകയായിരുന്നു. സുരക്ഷ സേനയ്ക്കെതിരെ ഭീകരർ വെടിവച്ചതോടെ ഏറ്റുമുട്ടൽ ആരംഭിച്ചു. ബുധനാഴ്ച രാത്രി അവന്തിപുരയിലെ മീജ് പാന്പോറിൽ ഉണ്ടായ ഏറ്റുമുട്ടലിലും സേന ഒരു ഭീകരനെ വധിച്ചിരുന്നു. 

പ്രദേശത്തെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സേന തെരച്ചിൽ നടത്തുന്നതിനിടെയാണ്ഏറ്റുമുട്ടലുണ്ടായത്. അനന്ദ്നാഗ് ജില്ലയിൽ സുരക്ഷ സേന ഒരു ഭീകരനെ പിടികൂടിയതായും റിപ്പോർട്ടുണ്ട്.