Asianet News MalayalamAsianet News Malayalam

ജഡ്ജിയുടെ ഭാര്യയെയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസ്; സുരക്ഷാ ഉദ്യോ​ഗസ്ഥന് വധശിക്ഷ

കൃഷ്ണ കാന്ത് ശർമ്മയുടെ ഭാര്യ റിതുവിനെയും മകൻ ധ്രുവിനെയുമാണ് സുരക്ഷാ ഉദ്യോ​ഗസ്ഥൻ വെടിവച്ചു കൊന്നത്. ഗുരുഗ്രാമിലെ സെക്ടർ 49 ലെ ആർക്കേഡിയ മാർക്കറ്റിന് സമീപത്തുവച്ച് തന്റെ സർവ്വീസ് റിവോൾവർ ഉപയോ​ഗിച്ചായിരുന്നു സുരക്ഷാ ഉദ്യോ​ഗസ്ഥൻ ആക്രമണം നടത്തിയത്. 

security officer sentenced to death for killing judges wife and son in Gurugram
Author
Gurugram, First Published Feb 8, 2020, 3:04 PM IST

ചണ്ഡീസ്​ഗഡ്: ​ഗുരു​ഗ്രാം അഡീഷണൽ സെഷൻസ് ജഡ്ജി കൃഷ്ണ കാന്ത് ശർമ്മയുടെ ഭാര്യയേയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിക്ക് ഹരിയാന കോടതി വധശിക്ഷ വിധിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജി സുധീർ പാർമർ ആണ് കൃഷ്ണ കാന്ത് ശർമ്മയുടെ സുരക്ഷാ ഉദ്യോ​ഗസ്ഥനായിരുന്ന പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2018 ഒക്ടോബർ13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കൃഷ്ണ കാന്ത് ശർമ്മയുടെ ഭാര്യ റിതുവിനെയും മകൻ ധ്രുവിനെയുമാണ് സുരക്ഷാ ഉദ്യോ​ഗസ്ഥൻ വെടിവച്ചു കൊന്നത്. ഗുരുഗ്രാമിലെ സെക്ടർ 49 ലെ ആർക്കേഡിയ മാർക്കറ്റിന് സമീപത്തുവച്ച് തന്റെ സർവ്വീസ് റിവോൾവർ ഉപയോ​ഗിച്ചായിരുന്നു സുരക്ഷാ ഉദ്യോ​ഗസ്ഥൻ ആക്രമണം നടത്തിയത്.

കൊലപാതകം, തെറ്റായ വിവരങ്ങൾ നൽകൽ, ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ ഉൾപ്പെടുത്തിയായിരുന്നു ഇയാൾക്കെതിരെ കേസെടുത്തത്. 64 ദൃകസാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 

Follow Us:
Download App:
  • android
  • ios