ദാവൂദിന് വേണ്ടിയാണ് വിളിക്കുന്നതെന്നും മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്.

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടായ മതോശ്രീയുടെ സുരക്ഷ ശക്തമാക്കി. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ പേരിലുള്ള ഭീഷണി സന്ദേശത്തെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. രണ്ട് തവണയാണ് ഫോൺകോളുകൾ വന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

മതോശ്രീ ബോംബുവച്ച് തകര്‍ക്കുമെന്ന ഭീഷണി സന്ദേശവും ലഭിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ദാവൂദിന് വേണ്ടിയാണ് വിളിക്കുന്നതെന്നും മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്. ഫോണ്‍ വിളിച്ചത് ആരാണെന്നും എവിടെനിന്നാണെന്നും കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് മുംബൈ പൊലീസ് അറിയിച്ചു. 

Scroll to load tweet…