മുംബൈ : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ബിജെപിയ്ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി ശിവസേന. ഇന്ദ്രദേവന്‍റെ സിംഹാസനം തരാമെന്ന് പറഞ്ഞു വന്നാല്‍ പോലും ബിജെപിയ്ക്ക് ഒപ്പം ഇനിയൊരു സഖ്യമില്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. 

എന്‍സിപിയും കോണ്‍ഗ്രസുമായുളള എന്‍സിപിയുമായുള്ള സഖ്യം അധികാരത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രി പദവി ശിവസേനയ്ക്ക് തന്നെ ആയിരിക്കുമെന്നും റാവത്ത് പറഞ്ഞു. 

ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കിടാന്‍ ബിജെപി അവസാന ഘട്ടത്തില്‍ തയ്യാറായിരുന്നല്ലോ എന്ന ചോദ്യത്തിന് 'ഓഫറുകള്‍ നല്‍കാനുള്ള സമയമൊക്കെ കഴിഞ്ഞു' എന്നായിരുന്നു റാവത്തിന്റെ മറുപടി.

ശിവസേനാ മേധാവി ഉദ്ദഖ് താക്കറെ മുഖ്യമന്ത്രിയാകണമെന്ന് മഹാരാഷ്ട്രയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിവസേനാ-എന്‍സിപി കോണ്‍ഗ്രസ് സഖ്യം ഇന്നുതന്നെ ഗവര്‍ണറെ കാണുമോ എന്ന് ചോദിച്ചപ്പോള്‍ രാഷ്ട്രപതി ഭരണം നടക്കുമ്പോള്‍ എന്തിനാണ് ഗവര്‍ണറെ കാണുന്നതെന്നായിരുന്നു റാവത്തിന്‍റെ മറുപടി.