എയിംസിലെ ശ്വാസകോശ വിഭാഗം ഡയറക്ടറായിരുന്നു മരിച്ച ഡോക്ടര്‍
ദില്ലി: ദില്ലി എയിംസിലെ മുതിർന്ന ഡോക്ടർ കൊവിഡ് ബാധയെ തുടർന്ന് മരിച്ചു.എയിംസിലെ ശ്വാസകോശ വിഭാഗം ഡയറക്ടറായിരുന്ന ഡോ. ജിതേന്ദ്രനാഥ് പാണ്ഡേ (78) ആണ് മരിച്ചത്. ഇതേ വിഭാഗത്തിലാണ് കൊവിഡ് ബാധിതരുടെ ചികിത്സ നടക്കുന്നത്. ദില്ലിയിലെ മുതിര്‍ന്ന ഡോക്ടറായ സംഗീത റെഡ്ഡിയാണ് ഡോ. ജിതേന്ദ്രനാഥ് പാണ്ഡേയുടെ മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്.
Scroll to load tweet…
മഹാരാഷ്ട്രയ്ക്കും തമിഴ്നാടിനും ഗുജറാത്തിനും പിന്നില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഇടമാണ് ദില്ലി.നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിൽ ദില്ലിയിലെ തീവ്ര ബാധിത മേഖലകളുടെ എണ്ണം 78 ൽ നിന്ന് 92 ആയി കൂടി. 24 മണിക്കൂറിനിടെ ദില്ലിയില്‍ 591 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12910 ആയി ഉയര്‍ന്നു.
