ആസാദി മുഴക്കുമ്പോള്‍ ആവേശത്തോടെ ഏറ്റുവിളിക്കുന്ന വീഡിയോകളാണ് നാം കണ്ടിട്ടുള്ളത്. എന്നാൽ അതിനൊപ്പിച്ച് നൃത്തം ചെയ്യാം എന്നുകൂടി തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ദില്ലി: ജെഎൻയു ക്യാമ്പസിലുണ്ടായ അക്രമങ്ങൾക്കെതിരെ രാജ്യത്തെമ്പാടും പ്രതിഷേധം അലയടിക്കുകയാണ്. പല പ്രതിഷേധക്കൂട്ടായ്മകൾക്കും ആവേശം പകർന്ന ആസാദി മുദ്രാവാക്യമാണ് മിക്കയിടങ്ങളിലും മുഴങ്ങിക്കൊണ്ടിരിക്കുന്നത്. ചുരുക്കത്തിൽ രാജ്യത്തെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ആവേശം പകരുന്ന മുദ്രാവാക്യമായി ആസാദി മാറിയിരിക്കുന്നു. എവിടെയെല്ലാം സമരങ്ങള്‍ നടക്കുന്നോ, അവിടെയെല്ലാം ആസാദി പല രീതിയില്‍ മുഴങ്ങുന്നുണ്ട്. ആസാദി മുഴക്കുമ്പോള്‍ ആവേശത്തോടെ ഏറ്റുവിളിക്കുന്ന വീഡിയോകളാണ് നാം കണ്ടിട്ടുള്ളത്. എന്നാൽ അതിനൊപ്പിച്ച് നൃത്തം ചെയ്യാം എന്നുകൂടി തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ബുദ്ധസന്യാസിയുടെ ക്ഷമ പരീക്ഷിച്ച് പൂച്ച; ആരാണ് ജയിച്ചത് പൂച്ചയോ സന്യാസിയോ -വീഡിയോ ...
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് മുംബൈയില്‍ നടത്തിയ സമരത്തെ ആവേശംകൊള്ളിച്ച് വയോധികനായ ഒരാളുടെ നൃത്തമാണ് വൈറലായിരിക്കുന്നത്. പ്രായത്തെ വെല്ലുവിളിച്ച്, മറികടക്കുന്ന ആവേശത്തോടെ അദ്ദേഹം നൃത്തം ചെയ്യുകയാണ്. ഉറക്കെ മുദ്രാവാക്യം വിളിക്കുന്നവരെ ആംഗ്യഭാഷയിൽ ആവേശത്തോടെ വീണ്ടും വിളിക്കാന്‍ പ്രേരിപ്പിക്കുന്നുമുണ്ട് അദ്ദേഹം. പ്രായം തളര്‍ത്താത്ത പോരാളിയെന്നാണ് ഈ മനുഷ്യനെ സാമൂഹ്യ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. നിരവധി പേരാണ് ട്വിറ്ററിൽ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
