പഞ്ച്കുള: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുര്‍വിന്ദര്‍ സിങ് ബാലി പാര്‍ട്ടി വിട്ടു. ശനിയാഴ്ച അദ്ദേഹം ഔദ്യോഗികമായി ശിരോമണി അകാലി ദള്ളില്‍ ചേര്‍ന്നു. എസ്എഡി പ്രസിഡന്‍റ് സുഖ്ബിര്‍ സിങ് ബദലിന്‍റെ സാന്നിധ്യത്തിലായിരുന്നു ഗുര്‍വിന്ദറിന്‍റെ പാര്‍ട്ടി പ്രവേശം.

35 വര്‍ഷത്തോളം കോണ്‍ഗ്രസിന് വേണ്ടി പ്രവ‍ര്‍ത്തിച്ചിട്ടും ഗുര്‍വിന്ദറിന് യാതൊരു പരിഗണനയും ലഭിച്ചില്ലെന്നും ബദല്‍ ചടങ്ങില്‍ പറഞ്ഞു. മുതിര്‍ന്ന പാര്‍ട്ടി നേതാവും കോണ്‍ഗ്രസിന്‍റെ വക്താവും ഒക്കെയായിട്ടും പ്രവര്‍ത്തകരില്‍ നിന്ന് മോശം പ്രതികരണമാണ് ലഭിച്ചതെന്നും ബദല്‍ പറഞ്ഞു.ഹരിയാനയിലെ  പത്ത് ലോക്സഭാ സീറ്റുകളിലും അവസാന ഘട്ടമായി മെയ് 19നാണ് വോട്ടെടുപ്പ്. മെയ് 23ന് ഫലം പുറത്തുവരും.