യാംബെന്‍ ബിരെന്‍ പ്രധാന മന്ത്രിയായും നരേംഗ്ബാം സമര്‍ജിത് പ്രതിരോധം, വിദേശകാര്യ മന്ത്രിയായും ചുമതലയേറ്റെന്ന് ഇവര്‍ അവകാശപ്പെട്ടു.
ലണ്ടന്‍: മണിപ്പൂരിനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുകയും സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്ത് വിഘടനവാദികള്‍. ആഗസ്റ്റില്‍ ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയ യാംബെന്‍ ബിരെന്‍, നരേംഗ്ബാം സമര്‍ജിത് എന്നിവരാണ് ലീഷെംബ സനജോബ രാജാവിന്‍റെ നാമത്തില്‍ 'സര്‍ക്കാര്‍' രൂപവത്കരിച്ചത്.
ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചുകൂട്ടിയാണ് മണിപ്പൂരിന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.
യാംബെന്‍ ബിരെന്‍ പ്രധാന മന്ത്രിയായും നരേംഗ്ബാം സമര്‍ജിത് പ്രതിരോധം, വിദേശകാര്യ മന്ത്രിയായും ചുമതലയേറ്റെന്ന് ഇവര്‍ അവകാശപ്പെട്ടു. മണിപ്പൂര്‍ ഗവണ്‍മെന്‍റിനെ ബ്രിട്ടനിലേക്ക് മാറ്റിയെന്നും ഇവര്‍ പറഞ്ഞു. 1946 ഡിസംബര്‍ 27ന് മണിപ്പൂര്‍ ഇന്ത്യയില്‍നിന്ന് വിട്ട് പരമാധികാര രാജ്യമായതാണ്. 1949ല്‍ ഇന്ത്യ മണിപ്പൂരിനെ വീണ്ടും കൂട്ടിച്ചേര്‍ത്തതാണെന്നും ഇവര്‍ പറഞ്ഞു.
മണിപ്പൂരിനെ സ്വതന്ത്രമായി പ്രഖ്യാപിക്കാന്‍ ഉചിതമായ സമയമാണിതെന്നും വിഷയത്തില്‍ യുഎന്നിന്‍റേതടക്കം ശ്രദ്ധ പതിയണമെന്നും ഇരുവരും ആവശ്യപ്പെട്ടു. 1528 എക്സ്ട്രാജുഡീഷ്യല്‍ കൊലപാതകങ്ങളാണ് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നതെന്നും ഇരുവരും ആരോപിച്ചു.
