Asianet News MalayalamAsianet News Malayalam

UP Election 2022 : യുപിയിൽ കോൺ​ഗ്രസിന് വീണ്ടും ഷോക്ക്, പ്രമുഖ നേതാവ് രാജ് ബബ്ബർ എസ്.പിയിലേക്ക്

മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആർപിഎൻ സിംങ് കഴിഞ്ഞ ദിവസം കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. 

Set back for Congress in UP Raj babbar to join SP
Author
Lucknow, First Published Jan 28, 2022, 11:27 AM IST

ദില്ലി: യുപിയിൽ കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി. പ്രമുഖ നേതാവ് രാജ് ബബ്ബാർ പാർട്ടി വിട്ടേക്കും എന്നാണ് റിപ്പോർട്ടുകൾ. പാ‍ർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷനും ഇക്കുറി പാർട്ടി പ്രഖ്യാപിച്ച താരപ്രചാരകരിൽ ഒരാളുമാണ് രാജ് ബബ്ബാർ. 

കഴിഞ്ഞ ദിവസം എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവുമായി രാജ് ബബ്ബാർ കൂടിക്കാഴ്ച നടത്തിയെന്നും എസ്.പിയിൽ ചേരുന്നതിൽ രാജ് ബബ്ബാർ തന്നെ നേരിട്ട് പ്രഖ്യാപനം നടത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഉത്തർപ്രദേശിൻ്റെ ചുമതലയേറ്റെടുത്ത് പ്രിയങ്ക ​ഗാന്ധി എത്തിയപ്പോൾ മുതൽ അവർക്ക് ശക്തമായ പിന്തുണ നൽകി പോന്ന നേതാവാണ് രാജ് ബബ്ബാർ. കഴിഞ്ഞ ദിവസം യുപിയിലെ കോൺ​ഗ്രസിൻ്റെ മറ്റൊര താരപ്രചാരകനും മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആർപിഎൻ സിംങ് കഴിഞ്ഞ ദിവസം കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. 

അതേസമയം യുപിക്കൊപ്പം തെരഞ്ഞെടുപ്പിനെ നേരിടുന്ന മണിപ്പൂരിൽ കോൺഗ്രസ് സിപിഎമ്മുമായി തെരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ചു. സിപിഎം അടക്കം അഞ്ച് പാർട്ടികളുമായി ചേർന്നുള്ള സഖ്യമാണ് കോൺ​ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഎം, സിപിഐ, ആർഎസ്പി, ജനതാദൾ (എസ് ), ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളുമായി ആണ് സഖ്യം. കോൺഗ്രസ് സഖ്യത്തെ ചൊല്ലി സിപിഎമ്മിൽ ഭിന്നാഭിപ്രായം നിലനിൽക്കുമ്പോഴാണ് മണിപ്പൂരിലെ സഖ്യപ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം. രണ്ട് ഘട്ടമായാണ് മണിപ്പൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios