ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ആഗ്ര - ലക്നൗ എക്സ്പ്രസ് ഹൈവേയില്‍ വച്ച് ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ലക്നൗ: ഉത്തര്‍പ്രദേശിലെ മയിന്‍ പുരിയില്‍ ബസ് ട്രെക്കുമായി കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ആഗ്ര - ലക്നൗ എക്സ്പ്രസ് ഹൈവേയില്‍ വച്ച് ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ദില്ലിയില്‍ നിന്നും വാരണാസിയിലേക്ക് കണക്ട് ചെയ്യുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഒരു വാഹനത്തെ മറികടക്കുന്നതിനിടെ എതിര്‍ ദിശയില്‍ നിന്നും വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു. 

ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറടക്കം 34ഓളം പേലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു.