തെലങ്കാന: തെലങ്കാനയില്‍ ഏഴുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. എല്ലാവരും ഇന്തോനേഷ്യൻ പൗരന്മാരാണ്. ദില്ലിയിൽ വിമാനം ഇറങ്ങിയ ശേഷം  ട്രെയിനിലും ബസിലുമായാണ് ഇവർ തെലങ്കാനയിലെ കരിം നഗറിൽ എത്തിയത്. ഇതോടെ  മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അടിയന്തര യോഗം വിളിച്ചു.

തെലങ്കാനയിൽ ബ്രിട്ടനിൽ നിന്നെത്തിയ ആൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാൾ ഹൈദരാബാദിലാണ് ഉള്ളത്. ബെംഗളൂരുവിൽ അമേരിക്കയിൽ നിന്നെത്തിയ 56 കാരനും സ്പെയിനിൽ നിന്നെത്തിയ 25 കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബെംഗളൂരുവിൽ മാത്രം പത്ത് പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക