സ്കോളർഷിപ്പ് പിൻവലിച്ചതായി കഴിഞ്ഞദിവസം സ്മൃതി ഇറാനി അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്

ദില്ലി: മൗലാനാ ആസാദ് ഫെല്ലോഷിപ്പ് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പ്രവർത്തകരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആറ് ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് നൽകിയിരുന്ന സ്കോളർഷിപ്പ് പിൻവലിച്ചതായി കഴിഞ്ഞദിവസം സ്മൃതി ഇറാനി അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്. സമരക്കാരെ ദില്ലിയിലെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയിരിക്കുന്നത്. പ്രതിഷേധത്തിനിടെ വനിതാ പ്രവർത്തകരെ പോലീസ് കയ്യേറ്റം ചെയ്തതായി എസ്എഫ്ഐ നേതാക്കൾ ആരോപിച്ചു.