എംബസിക്ക് ചുറ്റും സുരക്ഷ കൂട്ടി. അനുമതിയില്ലാതെ പ്രതിഷേധിച്ച എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദില്ലി: പലസ്തീന് ഐക്യദാർഢ്യവുമായി ദില്ലിയിലെ ഇസ്രായേൽ എംബസിക്ക് മുന്നിലേക്ക് എസ്എഫ്ഐ പ്രതിഷേധം. പൊലീസ് അനുമതി നിഷേധിച്ചെങ്കിലും സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകർ എംബസിക്ക് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. അനുമതിയില്ലാതെ പ്രതിഷേധിച്ച എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസുകളിലായി വിദ്യാർത്ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പലയിടങ്ങളിൽ നിന്നും വീണ്ടും പ്രവർത്തകർ എംബസിക്ക് മുന്നിലേക്ക് എത്തുകയാണ്. എസ് എഫ്ഐ മാർച്ചിന്റെ പശ്ചാത്തലത്തിൽ എംബസിക്ക് ചുറ്റുംപൊലീസ് സുരക്ഷ കൂട്ടി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player