കൊല്‍ക്കത്ത: ബംഗാളില്‍ വരവറിയിച്ച് വീണ്ടും എസ്എഫ്ഐ. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊല്‍ക്കത്ത പ്രസിഡന്‍സി യൂണിവേഴ്സിറ്റി കാമ്പസിലാണ് മിന്നുന്ന ജയം നേടിയത്. വന്‍ ഭൂരിപക്ഷത്തോടെ എസ്എഫ്ഐ ഭരണം ഒറ്റക്ക് പിടിച്ചെടുത്തു. മുമ്പ് 2017ലായിരുന്നു സര്‍വകലാശാല കാമ്പസില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബറിലാണ് സര്‍ക്കാര്‍ ഏകീകൃത സര്‍വകലാശാലകളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അനുമതി നല്‍കിയത്. അഞ്ച് പ്രധാന പാനലുകളിലും എസ്എഫ്ഐ മികച്ച വിജയം നേടി.

30 വര്‍ഷങ്ങള്‍ക്ക് ശേഷം ഗേള്‍സ് കോമണ്‍ റൂം സെക്രട്ടറി പാനലിലും എസ്എഫ്ഐ വിജയിച്ചു. ഇന്‍റിപെന്‍ഡന്‍റ് കണ്‍സോളിഡേഷന്‍, എസ്എഫ്ഐ, ഐസ-ഡിഎസ്ഒ, എഐഎസ്എഫ് എന്നിവരാണ് പ്രധാനമായി മത്സര രംഗത്തുണ്ടായിരുന്നത്.