Asianet News MalayalamAsianet News Malayalam

ഷഹീൻബാഗിൽ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത കപിൽ ​ഗു‍ർജർ ബിജെപിയിൽ ചേർന്നു

ഹിന്ദുത്വയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ബിജെപിയിൽ ചേരാൻ താൻ തീരുമാനിച്ചിരുന്നുവെന്ന് ​ഗുർജർ അം​ഗത്വം സ്വീകരിച്ചതിന് ശേഷം പറഞ്ഞു.

Shaheen Bagh shooter Kapil Gurjar joins BJP
Author
Ghaziabad, First Published Dec 30, 2020, 5:53 PM IST

​ഗാസിയാബാദ്: ഷഹീൻബാ​ഗിൽ പൗരത്വഭേ​ദ​ഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ വെടിയുതിർത്ത കപിൽ ​ഗു‍ർജർ ബിജെപിയിൽ ചേർന്നു. ​ഗാസിയാബാദ് ബിജെപിയാണ് കപിൽ ബൈസ്ല എന്നറിയപ്പെടുന്ന ​ഗു‍ർജറെ ബിജെപിയിലേക്ക് സ്വാ​ഗതം ചെയ്തത്. ഹിന്ദുത്വയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ബിജെപിയിൽ ചേരാൻ താൻ തീരുമാനിച്ചിരുന്നുവെന്ന് ​ഗുർജർ അം​ഗത്വം സ്വീകരിച്ചതിന് ശേഷം പറഞ്ഞു. 

ഫെബ്രുവരി ഒന്നിനാണ് ​ഗുർജർ, ഷഹീൻബാ​​ഗിൽ പ്രതിഷേധിച്ചവർക്ക് നേരെ വെടിയുതിർത്തത്. ഇതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും  കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. താനും തന്റെ പിതാവും ആംആദ്മി പാർട്ടി അം​ഗങ്ങൾ ആണെന്നായിരുന്നു പിടിക്കപ്പെട്ടപ്പോൾ ​ഗുർജർ അവകാശപ്പെട്ടത്. എന്നാൽ ആംആദ്മി പാർട്ടിയും ​ഗു‍ർജറുടെ കുടുംബവും ഇത് നിഷേധിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios