ദില്ലി: സുപ്രീം കോടതിയുടെ നാൽപത്തിയേഴാമത് ചീഫ് ജസ്റ്റിസായി എസ്എ ബോബ്ഡേ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. 2021 ഏപ്രിൽ 23 വരെ ജസ്റ്റിസ് ബോബ്ഡേ ചീഫ് ജസ്റ്റിസായി തുടരും. 2013 ഏപ്രിലിലാണ് ജസ്റ്റിസ് ബോബ്ഡേ സുപ്രീംകോടതി ജഡ്ജിയായത്.  ഇന്നത്തോടെ സുപ്രീംകോടതി കൊളീജിയത്തിൽ ജസ്റ്റിസ് ആർ ഭാനുമതി അംഗമാകും. കൊളീജിയത്തിലെത്തുന്ന രണ്ടാമത്തെ വനിത ജഡ്ജിയാണ് ജസ്റ്റിസ് ഭാനുമതി.