മഹാവികാസ് അഘാഡി നേതാക്കളുടെ സംയുക്ത വാർത്താ സമ്മേളനത്തിൽ ആയിരുന്നു ഇരുവരുടെയും പരാമർശം. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ശരദ് പവാർ. മഹാരാഷ്ട്രയിൽ മോദി റാലി നടത്തിയ ഇടത്തെല്ലാം ഇന്ത്യാ സഖ്യം വിജയിച്ചു. അതുകൊണ്ട് മോദിക്ക് നന്ദിയുണ്ടെന്നായിരുന്നു ശരത് പവാറിന്റെ പരിഹാസം. ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ ഇപ്പോഴുള്ളത് മോദി സർക്കാർ അല്ല എൻഡിഎ സർക്കാർ ആണെന്നും എത്രകാലം ഇതുണ്ടാകുമെന്ന് കണ്ടറിയാം എന്നും ഉദ്ധവ് താക്കറെയും പ്രതികരിച്ചു. മഹാവികാസ് അഘാഡി നേതാക്കളുടെ സംയുക്ത വാർത്താ സമ്മേളനത്തിൽ ആയിരുന്നു ഇരുവരുടെയും പരാമർശം.

YouTube video player