കോണ്‍ഗ്രസിന് ഗുലാം നബി ആസാദിന്റെ സേവനം വേണ്ടെന്നും എന്നാല്‍ പൊതുപ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ സംഭാവന രാജ്യം തിരിച്ചറിഞ്ഞെന്നും കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു. 

ദില്ലി: കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് പത്മഭൂഷന്‍ പുരസ്‌കാരം ലഭിച്ചതില്‍ അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബലും ശശി തരൂരും. ഗുലാം നബി ആസാദിനെ അഭിനന്ദിച്ചതോടൊപ്പം കോണ്‍ഗ്രസിനെ വിമര്‍ശിച്ചാണ് കപില്‍ സിബല്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസിന് ഗുലാം നബി ആസാദിന്റെ സേവനം വേണ്ടെന്നും എന്നാല്‍ പൊതുപ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ സംഭാവന രാജ്യം തിരിച്ചറിഞ്ഞെന്നും കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു. മറ്റൊരു നേതാവായ ശശി തരൂരും ഗുലാം നബി ആസാദിന് അഭിനന്ദനവുമായി രംഗത്തെത്തി.

Scroll to load tweet…

രാഷ്ട്രീയമായി മറുവശത്തുള്ള സര്‍ക്കാര്‍ നല്‍കിയ പുരസ്‌കാരമാണെങ്കിലും അദ്ദേഹത്തെ അഭിനന്ദക്കുന്നെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. നേരത്തെ ബുദ്ധദേബ് ഭട്ടാചാര്യ പുരസ്‌കാരം നിരസിച്ചത് ചൂണ്ടിക്കാട്ടി ജയറാം രമേശിന്റെ ട്വീറ്റ് കോണ്‍ഗ്രസില്‍ ചര്‍ച്ചയായിരുന്നു. ബുദ്ധദേബ് ഗുലാം (അടിമ) ആകാനല്ല ആസാദ്(സ്വാതന്ത്ര്യം) ആകാനാണ് തീരുമാനിച്ചതെന്നായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്. കോണ്‍ഗ്രസ് നേതൃത്വത്തോട് അഭിപ്രായ വ്യത്യാസമുള്ള ജി-23 നേതാക്കളിലുള്‍പ്പെട്ടവരാണ് ഗുലാം നബി ആസാദും കപില്‍ സിബലും ശശി തരൂരും.

Scroll to load tweet…