Asianet News MalayalamAsianet News Malayalam

യുഎസ്എസ്ആറിനെ അമേരിക്കയാക്കി, ഇന്ദിരയെ ഇന്ത്യയും; പുലിവാല് പിടിച്ച് ശശി തരൂര്‍

ചിത്രം യഥാര്‍ത്ഥമാണെങ്കിലും യുഎസ്എസ്ആറില്‍ നടത്തിയ സന്ദര്‍ശനമാണ് ശശി തരൂര്‍ അമേരിക്കയാക്കിയത്. അതുപോലെ ഇംഗ്ലീഷ് പ്രയോഗത്തില്‍ എല്ലാവരെയും വെള്ളം കുടിപ്പിക്കുന്ന തരൂര്‍, ഇന്ദിരാ ഗാന്ധി എന്ന് തെറ്റായി എഴുതി.

Shashi Tharoor MP trolled in social media over tweeting photos of Nehru and Indira
Author
New Delhi, First Published Sep 24, 2019, 5:55 PM IST

ദില്ലി: അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന 'ഹൗഡി മോദി' പരിപാടിയെ പരോക്ഷമായി വിമര്‍ശിച്ച്  ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയും ഇന്ദിരാഗാന്ധിയുടെയും ചിത്രം ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എംപിക്കെതിരെ ട്രോള്‍. 1954ല്‍ മുന്നൊരുക്കമൊന്നുമില്ലാതെ അമേരിക്ക സന്ദര്‍ശിച്ച നെഹ്റുവിനും ഇന്ദിരാന്ധിക്കും ലഭിച്ച സ്വീകരണമെന്ന കുറിപ്പോടെ ട്വീറ്റ് ചെയ്ത ചിത്രമാണ് ശശി തരൂരിനെ കുടുക്കിയത്.

ചിത്രം യഥാര്‍ത്ഥമാണെങ്കിലും യുഎസ്എസ്ആറില്‍ നടത്തിയ സന്ദര്‍ശനമാണ് ശശി തരൂര്‍ അമേരിക്കയാക്കിയത്. അതുപോലെ ഇംഗ്ലീഷ് പ്രയോഗത്തില്‍ എല്ലാവരെയും വെള്ളം കുടിപ്പിക്കുന്ന തരൂര്‍, ഇന്ദിരാ ഗാന്ധി എന്ന് തെറ്റായി എഴുതി. ഇന്ദിരാ ഗാന്ധിക്ക് പകരം ഇന്ത്യ ഗാന്ധിയെന്നാണ് തരൂര്‍ എഴുതിയത്. 1955ല്‍ സോവിയറ്റ് റഷ്യ സന്ദര്‍ശിച്ച നെഹ്റുവിനും ഇന്ദിരക്കും റഷ്യന്‍ ജനത നല്‍കിയ സ്വീകരണമാണ് തരൂര്‍ തെറ്റായി ട്വീറ്റ് ചെയ്തത്. 

'ഹൗഡി മോദി' പരിപാടി പിആര്‍ പരിപാടിയുടെ ഭാഗമാണെന്നും എന്‍ആര്‍ഐ ക്രൗഡ് മാനേജ്മെന്‍റാണ് പരിപാടിക്ക് പിന്നിലെന്നും തരൂര്‍ ട്വീറ്റില്‍ സൂചിപ്പിച്ചു. 
തരൂരിന് തെറ്റ് പറ്റിയെന്ന് വ്യക്തമായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. വിമര്‍ശനം വന്നതോടെ തരൂര്‍ വിശദീകരണവുമായി വീണ്ടും രംഗത്തെത്തി. സ്ഥലം തെറ്റിപ്പോയെങ്കിലും തന്‍റെ സന്ദേശം വ്യക്തമാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. തിരുത്തലുകളോടെ ചിത്രം തരൂര്‍ വീണ്ടും ട്വീറ്റ് ചെയ്തു. 

Follow Us:
Download App:
  • android
  • ios