ഫോണ്‍ ചോര്‍ത്തല്‍ വിവാദം ജനാധിപത്യത്തെ ബാധിക്കുന്നതാണ്. പെഗാസസ് വാങ്ങിയെന്ന ആരോപണം സർക്കാര്‍ നിഷേധിച്ചിട്ടില്ലെന്നും ശശി തരൂര്‍.

ദില്ലി: പെഗാസസ് വിഷയത്തിലെ ഐടി പാര്‍ലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി റിപ്പോര്‍ട്ട് അടുത്ത മാസത്തോടെ പാർലമെന്‍റില്‍ സമർപ്പിക്കുമെന്ന് ചെയര്‍മാന്‍ ശശി തരൂര്‍. ഫോണ്‍ ചോര്‍ത്തല്‍ വിവാദം ജനാധിപത്യത്തെ ബാധിക്കുന്നതാണ്. പെഗാസസ് വാങ്ങിയെന്ന ആരോപണം സർക്കാര്‍ നിഷേധിച്ചിട്ടില്ല. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും ശശി തരൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.