ഏക‍്‍നാഥ് ഷിൻഡെ ഉൾപ്പെടെ 13 എംഎൽഎമാരുടെ പേര് പട്ടികയിൽ

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി അയവില്ലാതെ തുടരുന്ന മഹാരാഷ്ട്രയിൽ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി ശിവസേന. 13 എംഎൽഎമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർക്ക് ശിവസേന കത്ത് നൽകി. കൈമാറിയ പട്ടികയിൽ ആദ്യ പേര് ഏക‍്‍നാഥ് ഷിൻഡെയുടേതാണ്. ഷിൻഡേക്ക് പുറമേ, പ്രകാശ് സുർവെ, തനാജി സാവന്ത്, മഹേഷ് ഷിൻഡേ, അബ്‍ദുൾ സത്താർ, സന്ദീപ് ഭുംറെ, ഭരത് ഗോഗാവാലെ, സഞ്ജയ് ഷിർസാത്, യാമിനി ജാദവ്, അനിൽ ബാബർ, ബാലാജി ദേവ്ദാസ്, ലതാ സോനാവെയ്ൻ എന്നിവരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിട്ടുള്ളത്. 

അതേസമയം തന്നെ ശിവസേനയുടെ (shivsena) നിയസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്ന് ചൂണ്ടിക്കാട്ടി ഏക‍്‍നാഥ് ഷിൻഡെ (eknath shinde) ഗവർണർക്കും (governor)ഡെപ്യൂട്ടി സ്പീക്കർക്കും കത്തയച്ചു. ഭാരത് ഗോഗോവാലയെ ചിഫ് വിപ്പായി തെരഞ്ഞെടുത്തെന്നും ഷിൻഡെ വ്യക്തമാക്കിയിട്ടുണ്ട്. 37 ശിവസേന എംഎൽഎമാർ ഒപ്പിട്ട കത്താണ് അയച്ചത്. നിലവിൽ 42 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം. വിമത എംഎൽഎമാർ ഇപ്പോഴും ഗുവാഹത്തിയിലെ ഹോട്ടലിൽ തുടരുകയാണ്. 

മഹാനാടകം തുടരുന്നു; പ്രതിസന്ധിക്ക് അയവില്ല; 42എംഎൽഎമാരുടെ പിന്തുണ കാണിച്ച് ഏകനാഥ് ഷിൻഡേ ഗവർണർക്ക് കത്ത് നൽകി

ഇതിനിടെ, സംസ്ഥാനത്തെ രണ്ട് ശിവസേന എംഎൽഎമാർ കൂടെ അസമിലെ ഗുവാഹത്തിയിൽ ഏക്നാഥ് ഷിന്റേയുടെ നേതൃത്വത്തിൽ വിമത അംഗങ്ങൾ താമസിക്കുന്ന ഹോട്ടലിൽ എത്തി. ഇതോടെ വിമത ശബ്ദം ഉയർത്തി പുറത്ത് പോയ എംഎൽഎമാരുടെ എണ്ണം 44 ആയി. ആരെയാണ് ഭയപ്പെടുത്താൻ നോക്കുന്നതെന്ന് ഷിൻഡെ ട്വീറ്റ് ചെയ്തിട്ടുണ്ട്. 12 എംഎൽഎമാർക്കെതിരെ പരാതി കൊടുത്തു. അങ്ങനെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും യഥാർത്ഥ ശിവസേന തങ്ങളാണെന്നും ഷിൻഡെ ട്വിറ്റർ ഹാന്റിലിൽ എഴുതി. തങ്ങൾക്കും നിയമം അറിയാമെന്നും അദ്ദേഹം കുറിച്ചു.

മഹാരാഷ്ട്രയിൽ കളം പിടിക്കാൻ ബിജെപി; വിമതർക്ക് ബിജെപി നിയമസഹായം ഉറപ്പാക്കും

വിമതർക്ക് നിയമസഹായം ഉറപ്പാക്കുമെന്ന് ബിജെപി വ്യക്തമാക്കി. എംഎൽഎമാരെ അയോഗ്യരാക്കിയാൽ സുപ്രീംകോടതിയെ സമീപിക്കാൻ സഹായം നൽകും. ഇത് സംബന്ധിച്ച് ഷിൻഡേയും മുതിർന്ന അഭിഭാഷകരുമായി സംസാരിച്ചു. 

മഹാരാഷ്ട്രയിലെ സഖ്യ സർക്കാരിൻറെ ഭാവിയിൽ ഉറപ്പില്ല; തെരഞ്ഞെടുപ്പിന് കോൺഗ്രസ് തയാർ-പൃഥിരാജ് ചവാൻ