Asianet News MalayalamAsianet News Malayalam

'കൊവിഡ് ചികിത്സയ്ക്ക് മന്ത്രവും യോ​ഗയും സം​ഗീതവും..'; നിർദ്ദേശവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി

പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ 50 ​ഗ്രാം വരുന്ന 1 കോടി ആയുർവേദ മരുന്നുകളുടെ കിറ്റ് വിതരണം ചെയ്യുമെന്ന ബിജെപി സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ശിവരാജ് സിം​ഗ് ചൗ​ഹാന്റെ പ്രതികരണം. 
 

shivraj  chouhan says yoga chart for coronavirus treatment
Author
Bhopal, First Published Apr 29, 2020, 10:30 AM IST

ഭോപ്പാൽ: കൊവിഡ് ചികിത്സയ്ക്ക് യോ​ഗയും, മന്ത്രങ്ങളും, സം​ഗീതവും, ഉപയോ​ഗിക്കാമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ. സാധാരണ ചികിത്സയ്ക്കൊപ്പം ഇവയും പരീക്ഷിക്കാമെന്നാണ് ശിവരാജ് സിം​ഗ് പറഞ്ഞത്. മത നേതാക്കളുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കുമ്പോഴായിരുന്നു ശിവരാജ് സിം​ഗിന്റെ പുതിയ നിർദേശം.

"പല രോഗങ്ങളും സ്നേഹം കൊണ്ട് മാറിയിട്ടുണ്ട്, പക്ഷേ കൊവിഡ് പോലുള്ള അണുബാധകൾ വരുമ്പോൾ അമ്മയ്ക്ക് പോലും മകനെ തൊടാൻ കഴിയില്ല. അതിനാൽ, നിലവിലുള്ള ചികിത്സാ സമ്പ്രദായത്തോടൊപ്പം, ഇന്ത്യയിലുള്ള മറ്റ് പാരമ്പര്യ ചികിത്സ രീതികളും പരീക്ഷിക്കാം,"ശിവരാജ് സിം​ഗ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇതര ചികിത്സകൾക്കായി നിർദ്ദേശങ്ങൾ അയയ്ക്കാൻ അദ്ദേഹം നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.

“ചിലപ്പോൾ മറ്റൊരു ചികിത്സ രീതിയുമായി മുന്നോട്ട് വരാൻ നമുക്ക് സാധിക്കുമായിരിക്കും. ഇത് മരണനിരക്ക് കുറയ്ക്കും. രോ​ഗികളുടെ മാനസിക ആരോ​ഗ്യം വർദ്ധിപ്പിക്കുന്നതിന് സം​ഗീതവും, ഭജനയും, ശ്ലോകവും പ്രോത്സാഹിപ്പിക്കാവുന്നതാണ്“ശിവരാജ് സിം​ഗ് കൂട്ടിച്ചേർത്തു.

പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ 50 ​ഗ്രാം വരുന്ന 1 കോടി ആയുർവേദ മരുന്നുകളുടെ കിറ്റ് വിതരണം ചെയ്യുമെന്ന ബിജെപി സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ശിവരാജ് സിം​ഗ് ചൗ​ഹാന്റെ പ്രതികരണം. 

Follow Us:
Download App:
  • android
  • ios