ഭോപ്പാല്‍ : മധ്യപ്രദേശിലെ ഭോപ്പാലില്‍ ഭാരതമാതാവിന്‍റെ ശില്‍പം അനാവരണം ചെയ്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍. ഭോപ്പാലിലെ ശൌര്യ മെമ്മോറിയലിലാണ് 74ാം സ്വാതന്ത്ര്യ ദിനത്തില്‍ ഭാരതമാതാവിന്‍റെ പ്രതിമ അനാവരണം ചെയ്തത്.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായാണ് നടപടി. 

 

കഴിഞ്ഞ മാസം 25 ന് കൊവിഡ് സ്ഥിരീകരിച്ച ശിവരാജ് സിംഗ് ചൌഹാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ആശുപത്രി വിട്ടത്.  രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച ഇദ്ദേഹം രോഗമുക്തി നേടിയതിന് പിന്നാലെ പ്ലാസ്മ ദാനം ചെയ്യാനുള്ള സന്നദ്ധത വ്യക്തമാക്കിയിരുന്നു.