Asianet News MalayalamAsianet News Malayalam

ഞാന്‍ ഇന്ത്യക്കാരിയല്ലേ? എന്‍റെ വോട്ടിന് വിലയില്ലേ; പൊട്ടിത്തെറിച്ച് അപ്പോളോ ആശുപത്രി ഉടമ

വോട്ടു ചെയ്യാനായി മാത്രമാണ്  വിദേശത്തു നിന്നും എത്തിയത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. കുറ്റകരമാണ്

Shobana Kamineni finds her name missing from voters list
Author
Hyderabad, First Published Apr 11, 2019, 1:37 PM IST

ഹൈദരാബാദ്: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ പോളിങ്ങ് ബൂത്തില്‍ നിന്നും വോട്ടു ചെയ്യാനാകാതെ മടങ്ങേണ്ടി വന്നതിനെത്തുടര്‍ന്ന്  പൊട്ടിത്തെറിച്ച് അപ്പോളോ ആശുപത്രി ഉടമ ശോഭനാ കാമിനേനി. ഹൈദരാബാദില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടു ചെയ്യാനെത്തിയതായിരുന്നു ശോഭനാ കാമിനേനി.വിദേശത്തു നിന്ന് വോട്ടു ചെയ്യാനായി മാത്രം എത്തിയതായിരുന്നു. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നറിഞ്ഞതോടെ മടങ്ങേണ്ടി വരികയായിരുന്നു.  

"എന്‍റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം ഇന്നാണ്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍  മടങ്ങേണ്ടി വന്നു. ഹൈദരാബാദിലായിരുന്നു വോട്ട്. എന്നാല്‍ പോളിങ്ങ് സ്റ്റേഷനില്‍ എത്തിയ ശേഷമാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അറിയുന്നത്. വോട്ടു ചെയ്യാനായി മാത്രമാണ് വിദേശത്തു നിന്ന് എത്തിയത്.  ഒരു ഇന്ത്യന്‍ പൗരയെന്ന നിലയില്‍ ജീവിതത്തിലെ ഏറ്റവും മോശം ദിവസമാണ് ഇന്നത്തേത്". ശോഭനാ  വ്യക്തമാക്കി. 

 

"കഴിഞ്ഞ ഡിസംബറില്‍ നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍  ഇതേ ബൂത്തില്‍ നിന്നും  വോട്ടു ചെയ്തിട്ടുണ്ട്. എന്‍റെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടാകുമെന്ന് അതു കൊണ്ട് എനിക്ക് തീര്‍ച്ചയായിരുന്നു. ഞാന്‍ ഇന്ത്യക്കാരിയല്ലേ എന്‍റെ വോട്ടിന് വിലയില്ലെന്നാണോ  ഇത് അംഗീകരിക്കാന്‍ സാധിക്കില്ല.  ഇത് കുറ്റകരമാണ്".   ശോഭന കൂട്ടിച്ചേര്‍ത്തു .

അപ്പോളോ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പ്രതാപ് സി റെഡ്ഡിയുടെ മകളും  എക്സിക്യൂട്ടിവ്  വൈസ് ചെയര്‍ പേഴ്സണും കൂടിയാണ്  ശോഭനാ കാമിനേനി. തെലങ്കാനയിലെ ഹൈദരബാദ് അടക്കമുള്ള 17 ലോക്സഭാ മണ്ഡലങ്ങളില്‍ ഇന്നാണ് വോട്ടെടുപ്പ്.  
 

Follow Us:
Download App:
  • android
  • ios