ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്ക്കുനേരെ ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കണമോയെന്നതില്‍ സുപ്രീം കോടതി അടുത്ത ആഴ്ച വാദം കേള്‍ക്കും. ബാര്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ നോട്ടീസയക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

ദില്ലി: ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്ക്കുനേരെ ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കണമോയെന്നതില്‍ സുപ്രീം കോടതി അടുത്ത ആഴ്ച വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കുക. അഭിഭാഷകന്‍ രാകേഷ് കിഷോറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ നോട്ടീസയക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. നടപടി വേണ്ടെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിരിക്കെ മറ്റൊരു ബെഞ്ചിന് കേസ് തുടരാനാകുമോയെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. കോടതികള്‍ക്കെതിരായ അധിക്ഷേപങ്ങള്‍ തടയാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് പരിഗണിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.

YouTube video player