ദില്ലി: ഷോപ്പിയാനിലെ ഏറ്റുമുട്ടൽ കേസിൽ അന്വേഷണത്തിൽ അഫ്സപാ നിയമം ലംഘിച്ചതായി കണ്ടെത്തിയെന്ന് സൈനിക വക്താവ് അറിയിച്ചു. സംഭവത്തിൽ കുറ്റക്കാരായവർക്ക് എതിരെ നടപടിയെടുക്കുമെന്ന് സൈന്യം വ്യക്തമാക്കി. 

ജൂലായിലാണ് മൂന്നു തീവ്രവാദികളെ സുരക്ഷ സേന വധിച്ചത്. എന്നാൽ ഇവർ തീവ്രവാദികളല്ലെന്ന് അവകാശപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഇക്കാര്യങ്ങൾ പരിശോധിക്കുമെന്ന് സൈന്യം അറിയിച്ചു. സൈനിക വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.