ദില്ലി: രാജ്യത്ത് 1500 ഐഎഎസ് ഓഫീസർമാരുടെ കുറവുണ്ടെന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ പറഞ്ഞു. ആകെ ആവശ്യമായ 6699 ഓഫീസർമാരാണ് വേണ്ടതെങ്കിലും ഇപ്പോൾ 5205 പേരേ ഉള്ളൂവെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം പറഞ്ഞു.

ഈ കുറവ് നികത്താനാണ് ഐഎഎസിലേക്കുള്ള വാർഷിക റിക്രൂട്ട്‌മെന്റ് സംഖ്യ 1998 ൽ 55 ആയിരുന്നത് 2013 ൽ 180 ആക്കിയതെന്നും മന്ത്രാലയം പറഞ്ഞു.

പ്രമോഷൻ വഴി ഉദ്യോഗസ്ഥർക്ക് ഐഎഎസ് പദവി നൽകാനുള്ള സെലക്ഷൻ കമ്മിറ്റി യോഗങ്ങൾ ചേരുന്നതിന് നടപടികൾ സ്വീകരിച്ചതായും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.