സംസ്ഥാന അധ്യക്ഷൻ സുനിൽ ഝാക്കർ സംസ്ഥന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി
ചണ്ഡിഗഡ്: ദില്ലിക്ക് പുറമേ പഞ്ചാബിലെ മദ്യ നയവും അന്വേഷിക്കണമെന്ന് ബിജെപി. മദ്യ നയം ഇഡിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷൻ സുനിൽ ഝാക്കർ സംസ്ഥന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി. ദില്ലി മദ്യനയ കേസിലെ പ്രതികളിൽ ഒരാൾക്ക് പഞ്ചാബിലെ മദ്യ വ്യവസായം നടത്താൻ അനുമതി ലഭിച്ചത് ദുരൂഹമാണെന്നും ഇതിൽ അന്വേഷണം വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
