ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്ത്. 56 നെഞ്ച് വിരിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനോട് രണ്ട് കാര്യങ്ങൾ പറയാനാണ് മുതിർന്ന കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടത്. പാക് അധീന കശ്മീരിലെ അയ്യായിരം കിലോമീറ്റർ സ്ഥലത്ത് നിന്ന് ഒഴിയാനും 5ജിക്ക് വേണ്ടി വാവ്വേ കമ്പനി ഇന്ത്യയിൽ ഉണ്ടാകില്ലെന്നും പറയാനാണ് കപിൽ സിബൽ ആവശ്യപ്പെട്ടത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള അനൗദ്യോഗിക ചർച്ചകൾക്കാണ് തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് ഇരു രാഷ്ട്രങ്ങളിലെയും ഭരണ തലവന്മാർ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഇതിനിടെയാണ് പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ച് കപിൽ സിബലിന്റെ പ്രസ്താവന.

"ആർട്ടിക്കിൾ 370 ന്റെ കാര്യത്തിൽ ഷി ജിൻപിങ്, ഇമ്രാന്‍ ഖാനെ  പിന്തുണച്ചത് കൊണ്ട് മോദിജി മാമല്ലപുരത്ത് അദ്ദേഹത്തിന്റെ കണ്ണിൽ നോക്കി രണ്ട് കാര്യങ്ങൾ പറയണം. 1) പാക് അധീന കശ്മീരിലെ 5000 കിലോമീറ്റർ സ്ഥലത്ത് നിന്ന് ചൈന പിൻവാങ്ങണം. 2) 5ജിക്കായി ഇന്ത്യയിൽ വാവ്വേ ഉണ്ടാകില്ല. നിങ്ങളുടെ 56 ഇഞ്ച് നെഞ്ച് വിരിച്ച് കാണിക്കൂ," കപിൽ സിബലിന്റെ ട്വീറ്റിൽ വ്യക്തമാക്കുന്നു. 

ഷി ജിൻപിങ് കശ്മീർ വിഷയത്തിൽ പ്രതികരിക്കുമ്പോൾ എന്തുകൊണ്ടാണ് മോദി ഹോങ്കോംഗ് വിഷയത്തിൽ പ്രതികരിക്കാത്തതെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് ചോദിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ചൈന അഭിപ്രായം പറയുന്നത് അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.


 ഇന്ന് ചെന്നൈയിലെത്തുന്ന ചൈനീസ് പ്രസിഡന്റിനോട് രണ്ടേ രണ്ടു കാര്യങ്ങള്‍ പറയാനാണ് മോദിയോട് കപില്‍ സിബല്‍ ആവശ്യപ്പെടുന്നത്. മോദി തന്റെ 56 ഇഞ്ച് നെഞ്ച് കാണിക്കേണ്ടത് ചൈനീസ് പ്രസിഡന്റിനോടാണെന്നും കപില്‍ സിബല്‍ പറഞ്ഞുവെക്കുന്നുണ്ട്.

മോദി തന്റെ 56 ഇഞ്ച് നെഞ്ച് വിരിച്ച്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനോട് രണ്ടു കാര്യങ്ങള്‍ പറയണം, പാക് അധീന കശ്മീരിലെ 5000 കിലോമീറ്റര്‍ സ്ഥലത്തു നിന്ന് ഒഴിയണമെന്നും 5ജിക്ക് വേണ്ടി ഇന്ത്യയില്‍ ഹുവായ്‍ ഉണ്ടാകില്ലെന്നും. ഇന്ത്യ - ചൈന അനൗദ്യോഗിക ഉച്ചകോടിക്ക് ഇന്ന് തമിഴ്നാട് മഹാബലിപുരത്ത് തുടക്കമാകാനിരിക്കെയാണ് കപില്‍ സിബല്‍ മോദിയെ വെല്ലുവിളിച്ച് രംഗത്തുവന്നിരിക്കുന്നത്.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സന്ദര്‍ഭത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ചൈനീസ് പ്രസിഡന്റ് പിന്തുണച്ചിരുന്നു. ആ ഒരു ഓര്‍മ്മ മോദിക്കുണ്ടാകുന്നത് നല്ലതാണെന്നും കപില്‍ സിബല്‍ സൂചിപ്പിക്കുന്നുണ്ട്. ഇതൊക്കെ മനസില്‍ വെച്ച് ഈ രണ്ടു കാര്യങ്ങള്‍ ചൈനീസ് പ്രസിഡന്റിനോട് മോദി പറയണമെന്നാണ് സിബല്‍ ആവശ്യപ്പെടുന്നത്. കശ്മീരിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് പറയുമ്പോള്‍, ഹോങ്കോങിലെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ഇന്ത്യയും കാണുന്നുണ്ടെന്ന് മോദി എന്തുകൊണ്ടാണ് പറയാത്തതെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.

ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ തലയിടുന്നതില്‍ നിന്ന് ചൈനയെ തടയുന്നതിൽ മോദി സർക്കാര്‍ പരാജയമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.