Asianet News MalayalamAsianet News Malayalam

സിദ്ദു മൂസെവാലയുടെ അവസാന ഗാനം യുട്യൂബിൽ നിന്ന് നീക്കി; നടപടി കേന്ദ്രനിര്‍ദ്ദേശത്തെ തുടര്‍ന്ന്

പഞ്ചാബും ഹരിയാനയും തമ്മിൽ തർക്കം നിലനിൽക്കുന്ന യമുന സത്ലജ്  കാനൽ പദ്ധതിയെ അടക്കം പരാമർശിക്കുന്നതാണ് ഗാനം. രണ്ട് ദിവസം കൊണ്ട് 2.7 കോടി പേരാണ് ഗാനം കണ്ടത്.
 

sidhu moosewalas last song removed from youtube
Author
Delhi, First Published Jun 26, 2022, 6:00 PM IST

ദില്ലി: കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ അവസാന  ഗാനം യു ട്യൂബിൽ നിന്ന് നീക്കി. കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടി. 

പഞ്ചാബും ഹരിയാനയും തമ്മിൽ തർക്കം നിലനിൽക്കുന്ന യമുന സത്ലജ്  കാനൽ പദ്ധതിയെ അടക്കം പരാമർശിക്കുന്നതാണ് ഗാനം. രണ്ട് ദിവസം കൊണ്ട് 2.7 കോടി പേരാണ് ഗാനം കണ്ടത്.

കഴിഞ്ഞ മെയ് 29 നാണ് കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസേവാല  വെടിയേറ്റ് മരിച്ചത്. സുരക്ഷ എഎപി സർക്കാർ പിൻവലിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. കൊലപാതകത്തിന് പിന്നാലെ പഞ്ചാബ് സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. എഎപി സർക്കാർ  മനപൂർവ്വം സുരക്ഷ പിൻവലിച്ച് ആക്രമണം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നുവെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. 

ഇരുപത്തിയെട്ടുകാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.  

Read Also: വഞ്ചകരെ തിരികെയെടുക്കില്ല; വിമതർക്ക് മുന്നിൽ വാതിലുകൾ അടച്ച് ശിവസേന


വഞ്ചകരായ വിമതരെ ഇനി പാര്‍ട്ടിയിലേക്ക് തിരികെ എടുക്കില്ലെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ പറഞ്ഞു. പാർട്ടിയിൽ നിന്ന് പോകാൻ ആഗ്രഹിക്കുന്നവരെ തടയില്ലെന്നും ആദിത്യ താക്കറെ വ്യക്തമാക്കി. അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ദും ഇന്ന് വിമതരോടൊപ്പം ചേർന്നു.

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ അയോഗ്യരാക്കപ്പെടാതിരിക്കാനുള്ള നീക്കങ്ങൾ വിമതർ സജീവമാക്കിയിട്ടുണ്ട്. ഡെപ്യുട്ടി സ്പീക്കർ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് കാട്ടി ഗവർണറെ സമീപിക്കാനാണ് തീരുമാനം. പ്രത്യേക ബ്ലോക്കായി നിയമസഭയിൽ നിൽക്കണമെങ്കിൽ ഏതെങ്കിലും പാർട്ടിയിൽ ചേരണമെന്നാണ് ഷിൻഡെ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. (കൂടുതല്‍ വായിക്കാം..)
 

Follow Us:
Download App:
  • android
  • ios