വിഷയത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ച് സിംഗപ്പൂര്‍ എതിര്‍പ്പ് വ്യക്തമാക്കിയതായി വിദേശകാര്യമന്ത്രാലയ വക്താവ് വിശദമാക്കി. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയും സിംഗപ്പൂരം ശക്തരായ പങ്കാളികള്‍ ആണെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
സിംഗപ്പൂരിൽ അതീവ ഗുരുതരമായ പുതിയ കൊവിഡ് വകഭേദം ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് കാരണമായേക്കുമെന്ന ദില്ലി മുഖ്യമന്ത്രിയുടെ ട്വീറ്റിനെതിരെ സിംഗപ്പൂര്‍. വിഷയത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ച് സിംഗപ്പൂര്‍ എതിര്‍പ്പ് വ്യക്തമാക്കിയതായി വിദേശകാര്യമന്ത്രാലയ വക്താവ് വിശദമാക്കി.
കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയും സിംഗപ്പൂരം ശക്തരായ പങ്കാളികള്‍ ആണെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിശദമാക്കി. രാജ്യത്തിനുള്ള ഓക്സിജന്‍ വിതരണത്തിനായി ലോജിസ്റ്റിക് ഹബ്ബായുള്ള സിംഗപ്പൂരിന്‍റെ പ്രവര്‍ത്തനത്തിന് അഭിനന്ദനം. ദീര്‍ഘകാലത്തേക്കുള്ള സുദൃഡമായ ബന്ധങ്ങളില്‍ തകരാറ് വരുന്ന രീതിയില്‍ ഉത്തരവാദിത്തമില്ലാതെ പ്രതികരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
സിംഗപ്പൂരിൽ അതീവ ഗുരുതരമായ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായും ഇന്ത്യയിൽ മൂന്നാംതരംഗത്തിന് അത് കാരണമായേക്കാമെന്നുമായിരുന്നു അരവിന്ദ് കേജ്‌രിവാള്‍ കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. സിംഗപ്പൂര്‍ വകഭേദം കുട്ടികളെ അതീവ മാരകമായി ബാധിക്കുമെന്നാണ് പറയപ്പെടുന്നതെന്നും സിംഗപ്പൂരിൽ നിന്നുള്ള വിമാന സർവീസ് റദ്ദാക്കണമെന്നും കേജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
