Asianet News MalayalamAsianet News Malayalam

സിംഘു കൊലപാതകം; രണ്ട് നിഹാംഗുകള്‍ കൂടി കീഴടങ്ങി

നിഹാങ്കുകളായ ഭഗവന്ത് സിങ്, ഗോവിന്ദ് സിങ് എന്നിവർ ഹരിയാനയിലെ സോനിപത്ത് പൊലീസിലാണ് കീഴടങ്ങിയത്. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിലായിരുന്നു.

singhu murder two more nihangs arrested
Author
Delhi, First Published Oct 17, 2021, 2:16 PM IST

ദില്ലി: സിംഘു അതിര്‍ത്തിയിലെ കൊലപാതകത്തിൽ (Singhu murder)  രണ്ട് നിഹാംഗുകള്‍ (nihang) കൂടി കീഴടങ്ങി. നിഹാങ്കുകളായ ഭഗവന്ത് സിങ്, ഗോവിന്ദ് സിങ് എന്നിവർ ഹരിയാനയിലെ സോനിപത്ത് പൊലീസിലാണ് കീഴടങ്ങിയത്. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിലായിരുന്നു. മത ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അധിക്ഷേപിച്ചതിനാണ് കൊലപാതകം നടത്തിയതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു.

നേരത്തെ അറസ്റ്റിലായ രണ്ട് നിഹാംഹുകള്‍ക്കൊപ്പം ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കര്‍ഷക സമരവേദിയായ സിംഘുവില്‍ കൈപ്പത്തി വെട്ടി മാറ്റി പൊലീസ് ബാരിക്കേഡില്‍ കെട്ടിവച്ച നിലയില്‍ ലഖ്ബീര്‍ സിങ് എന്ന യുവാവിന്‍റെ  മൃതദേഹം കണ്ടത്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം അന്ന് തന്നെ നിഹാംഗുകള്‍ ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ ദിവസമാണ് സിംഘുവിലെ കര്‍ഷക സമരവേദിക്ക് അരുകിൽ യുവാവിനെ തല്ലിക്കൊന്ന് കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള നിഹാങ്കുകളുടെ വീഡിയോകളും പുറത്തുവന്നിരുന്നു. അതേസമയം കൊലപാതകത്തിൽ മറ്റ് നിരവധി പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. മരിച്ച യുവാവിന്‍റെ ദേഹത്തിന് മര്‍ദ്ദനമേറ്റ നിരവധി മുറിവുകളുണ്ട്. ആൾകൂട്ട അക്രമമാണ് നടന്നിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.

Follow Us:
Download App:
  • android
  • ios