ഇന്നലെ സുപ്രീംകോടതി രജിസ്ട്രിയിൽ എത്തിയപ്പോഴാണ് രാഹുൽ ഗാന്ധി തന്നെ മർദ്ദിച്ച് താഴെയിട്ടതെന്ന് മാധ്യമപ്രവർത്തകയായ റിച്ചാ പരാശർ ആരോപിച്ചത്. എന്നാല്‍, ബിജെപിയുമായി ചേർന്ന് മാധ്യമപ്രവർത്തകയുണ്ടാക്കിയ കെട്ടുകഥയാണിതെന്ന് കോൺഗ്രസ് പ്രതികരിച്ചു.

ദില്ലി: ഗർഭിണിയായ മാധ്യമപ്രവർത്തകയെ രാഹുൽ ഗാന്ധി തള്ളി നിലത്തിട്ടതായി പരാതി. ഇന്നലെ സുപ്രീംകോടതി രജിസ്ട്രിയിൽ എത്തിയപ്പോഴാണ് രാഹുൽ ഗാന്ധി തന്നെ മർദ്ദിച്ച് താഴെയിട്ടതെന്ന് മാധ്യമപ്രവർത്തകയായ റിച്ചാ പരാശർ ആരോപിച്ചത്. എന്നാല്‍, ബിജെപിയുമായി ചേർന്ന് മാധ്യമപ്രവർത്തകയുണ്ടാക്കിയ കെട്ടുകഥയാണിതെന്ന് കോൺഗ്രസ് പ്രതികരിച്ചു.

സുപ്രീംകോടതി രജിസ്ട്രിയിൽ രാഹുൽ ഗാന്ധിയും ഇന്ത്യാസഖ്യ നേതാക്കളും എത്തിയപ്പോൾ ഉണ്ടായ ബഹളത്തിനിടെയാണ് മാധ്യമപ്രവർത്തകയായ റിച്ചാ പരാശർ താഴെ വീണത്. രാഹുൽ ഗാന്ധി തന്നെ ദേഹത്ത് പിടിച്ച് വലിച്ച് താഴെയിട്ടു എന്ന് മാധ്യമ പ്രവർത്തക ആരോപിച്ചു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച മാധ്യമ പ്രവർത്തകയുടെ വീഡിയോ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പങ്കുവെച്ചു. എന്നാൽ രാഹുൽ ഗാന്ധി മാധ്യമ പ്രവർത്തകയോട് മാറിനിൽക്കാൻ പറയുകയാണ് ചെയ്തതെന്നും നിലത്തുവീണ റിച്ചാ പരാശർ ബിജെപി എംഎൽഎയുമായി ചേർന്ന് ഉണ്ടാക്കിയ കെട്ടുകഥയാണിതെന്നും കോൺഗ്രസ് നേതാവ് അൽകാ ലാമ്പ പ്രതികരിച്ചു. വൺ ഇന്ത്യ എന്ന ഓൺലൈൻ സ്ഥാപനത്തിനായാണ് താൻ റിപ്പോർട്ടിംഗിന് എത്തിയതെന്നാണ് റിച്ചാ പരാശർ അറിയിക്കുന്നത്.

Scroll to load tweet…

ഇന്നലത്തെ മാർച്ചിനിടെ ബാരഖംബ റോഡിലൂടെ നടക്കുമ്പോൾ രാഹുൽ ഗാന്ധി മുട്ടുകൊണ്ട് ചില പ്രവർത്തകരെ തട്ടിമാറ്റുന്നതിന്റെ വീഡിയോയും ബിജെപി ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ രാഹുൽ ഗാന്ധി പിന്നോട്ട് തള്ളിമാറ്റിയതായും ബിജെപി ആരോപിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജിവയ്ക്കണമെന്ന കോൺഗ്രസ് കേരള ഘടകത്തിന്റെ ട്വീറ്റിനെ ചൊല്ലിയുള്ള തർക്കവും തുടരുകയാണ്. കോൺഗ്രസിന്റെ അന്തിമ ലക്ഷ്യം ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ നീക്കി അരാജകത്വം പടർത്തുക എന്നതാണ് വ്യക്തമായെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ആരോപിച്ചു.

YouTube video player