Asianet News MalayalamAsianet News Malayalam

കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ വീട്ടുതടങ്കലിനെതിരെ നിയമപോരാട്ടം നടത്താന്‍ സഹോദരി; ഹര്‍ജി സമർപ്പിച്ചു

 നിയമവിരുദ്ധ തടവിൽ കോടതി ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം. സുപ്രീംകോടതി  അടിയന്തര വാദം കേൾക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു

sister of  Omar Abdullah approached supreme court
Author
jammu, First Published Feb 10, 2020, 11:25 AM IST

ജമ്മു: കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ വീട്ടുതടങ്കലിനെതിരെ സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സുപ്രീം കോടതിയെ സമീപിച്ചു. നിയമവിരുദ്ധ തടവിൽ കോടതി ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം. സുപ്രീംകോടതി  അടിയന്തര വാദം കേൾക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഫറൂക്ക് അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍  ആറ് മാസത്തോളമായി വീട്ടു തടങ്കലിലാണ്. 

370-ാം അനുഛേദം റദ്ദാക്കിയതുമുതൽ കരുതൽ തടങ്കലിൽ കഴിയുന്ന ഒമര്‍ അബ്ദുള്ളയുടെ ചിത്രം വൈറലായിരുന്നു. നീളൻ താടിയുള്ള ഒമര്‍ അബ്ദുള്ളയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 5നാണ് ജമ്മുകശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന 370 –ാം അനുഛേദം റദ്ദാക്കിയത്. അതിന്‍റെ തലേദിവസം മുതൽ ഒമര്‍ അബ്ദുള്ള, പിതാവ് ഫറൂഖ്
അബ്ദുള്ള ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളെയെല്ലാം കരുതൽ തടങ്കലിലാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios