ശ്രീനഗർ: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ആറ് പാർട്ടികളുടെ സംയുക്ത പ്രസ്താവന. കഴിഞ്ഞ ആഗസ്റ്റിന് മുൻപുള്ള സ്ഥിതി പുനസ്ഥാപിക്കാൻ പോരാടുമെന്നും പ്രസ്താവനയിൽ പറയുന്നു. നാഷണൽ കോൺഫറൻസ് നേതാക്കളായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, പിഡിപി നേതാവ് മഹബൂബ മുഫ്തി, സിപിഎം കേന്ദ്രകമ്മിറ്റിയംഗം മൊഹമ്മദ് യൂസഫ് തരിഗാമി, പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോൺ എന്നിവർ പ്രസ്താവനയിൽ ഒപ്പുവച്ചു. ജനസഖ്യം എന്ന പേരിലാണ് സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് മഹബൂബ മുഫ്തിയെ മോചിപ്പിച്ചത്. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ പാർട്ടികൾ കൈകോർത്തത്.