മെയ് ആറിന് ഗോവയിൽ നിന്നും വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ സ‌ർവീസ് നടത്തുന്ന പശ്ചാത്തലത്തിലാണ് നിർദേശം

ഗോവ : തെരഞ്ഞെടുപ്പ് ദിനത്തിൽ തീർഥാടനം മാറ്റിവച്ച് വോട്ടെടുപ്പിൽ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്ത് ഗോവ ആർച്ച് ബിഷപ്പ് കർദിനാൾ ഫിലിപ്പെ നെരി ഫെറാവോ. ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയ‌‌ത്തിപിടിക്കുന്ന സ്ഥാനാ‌ത്ഥിയെ പിന്തുണയ്ക്കണമെന്നും വോട്ടെടുപ്പിന്റെ തലേന്ന് ഗോവയിൽ നിന്നുളള തീർഥാടനം മാറ്റിവയ്ക്കണമെന്നുമാണ് ബിഷപ്പിന്റെ ആഹ്വാനം. മെയ് ആറിന് ഗോവയിൽ നിന്നും വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ സ‌ർവീസ് നടത്തുന്ന പശ്ചാത്തലത്തിലാണ് നിർദേശം. ഇതിനു പകരം മറ്റൊരു ദിവസം കണ്ടെത്തണമെന്നും ബിഷപ്പ് പറഞ്ഞു. മെയ് ഏഴിനാണ് ഗോവയിലെ രണ്ടു മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ്. ഇതിനു മുന്നോടിയായി പുറത്തിറക്കിയ സഭാ സർക്കുലറിലാണ് ആർച്ച് ബിഷപ്പിൻ്റെ അഭ്യർഥന. 

ബോബി ചെമ്മണ്ണൂരിന്റെ സിനിമാ പ്രഖ്യാപനം, അബ്ദുൽ റഹീമിന്റെ മോചനവും യാചകയാത്രയും സിനിമയാക്കും, ലാഭം ചാരിറ്റിക്ക്

YouTube video player