Asianet News MalayalamAsianet News Malayalam

ബം​ഗളൂരുവിലെ കുരുക്കഴിക്കാന്‍ സ്കൈ ബസ്; കുറച്ച് സ്ഥലം ഏറ്റെടുത്താല്‍ മതിയെന്നത് പ്രത്യേകത

സിങ്കപ്പൂര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വിജയകരമായി സ്കൈബസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ കുറച്ച് സ്ഥലം ഏറ്റെടുത്താല്‍ മതിയെന്നതാണ് സ്കൈ ബസ് പദ്ധതിയുടെ പ്രത്യേകത. 
                  

sky bus to avoid traffic rush in bangalore
Author
First Published Sep 11, 2022, 8:01 PM IST

ബം​ഗളൂരു: ഗതാഗതക്കുരുക്കാണ് ബം​ഗളൂരു നഗരം നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിന് പരിഹാരം കാണാന്‍ സ്കൈ ബസ് ആശയം നടപ്പാക്കാനൊരുങ്ങുകയാണ് കര്‍ണാടക. സിങ്കപ്പൂര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വിജയകരമായി സ്കൈബസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ കുറച്ച് സ്ഥലം ഏറ്റെടുത്താല്‍ മതിയെന്നതാണ് സ്കൈ ബസ് പദ്ധതിയുടെ പ്രത്യേകത. 
                  
മെട്രോയ്ക്ക് സമാനമായി തൂണുകള്‍ സ്ഥാപിച്ചാണ് സ്കൈ ബസ് ട്രാക്കുകള്‍ നിര്‍മ്മിക്കുന്നത്. മെട്രോ ട്രെയിനില്‍ നിന്ന് വ്യത്യസ്ഥമായി പാലത്തിന് അടിഭാഗത്ത് കൂടിയാണ് സ്കൈ ബസ്സുകള്‍ സര്‍വ്വീസ് നടത്തുക. ആവശ്യമെങ്കില്‍ മുകള്‍ഭാഗത്തെ പാലം സാധാരണ രീതിയില്‍ വാഹനങ്ങള്‍ പോകാനും ഉപയോഗിക്കാനാകും. ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും സ്കൈ ബസില്‍ യാത്ര ചെയ്താല്‍ റോഡിലെ ഗതാഗത കുരുക്ക് ഒഴിവാകും. മെട്രോ സര്‍വ്വീസുണ്ടായിട്ടും റോഡിലെ കുരുക്ക് കുറഞ്ഞട്ടില്ല.  ഐടി കമ്പനികള്‍ അടക്കം ഹൈദരാബാദിലേക്ക് ചുവട് മാറ്റുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗങ്ങള്‍ നടപ്പാക്കേണ്ടത് അനിവാര്യമായി കഴിഞ്ഞു. 
                                  
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ ആശയം മുന്നോട്ട് വച്ചത്. ഗതാഗത വികസനം സംബന്ധിച്ച ദേശീയ ശില്‍പശാലയ്ക്കിടെയാണ് സ്കൈ ബസ് ആശയം അവതരിപ്പിച്ചത്. പദ്ധതിയെക്കുറിച്ച് പ്രാഥമിക പഠനം നടത്താന്‍ ഏജന്‍സിയെ നിയോഗിക്കാമെന്നും കേന്ദ്രത്തിന്‍റെ സാമ്പത്തിക സഹായം ഉണ്ടാകുമെന്നും കേന്ദ്ര ഗതാഗത മന്ത്രി വ്യക്തമാക്കി കഴിഞ്ഞു. സ്കൈ ബസ് പദ്ധതി നടപ്പാക്കണമെന്ന് നേരത്തെയും പലകോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍  കനത്ത ചെലവ് ചൂണ്ടികാട്ടി മെല്ലേപ്പോക്കിലായിരുന്നു സ്കൈ ബസ് പദ്ധതി. 

Read Also: നിരവധി തവണ, വൻതോതിൽ കടത്ത്; കഞ്ചാവ് കടത്തിൽ അച്ഛനും മകനും അറസ്റ്റിലാ‌യ സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്


 

 
 
 

Follow Us:
Download App:
  • android
  • ios