തമ്പിക്കെതിരെയും ബണ്ഡാരിക്കെതിരെയുമുള്ള സാമ്പത്തിക തട്ടിപ്പ് അന്വേഷണത്തിൽ വാദ്രയ്ക്കും, രാഹുലിനുമുള്ള ബന്ധങ്ങൾ എൻഫോഴ്സ്മെന്റ് കണ്ടെത്തിയെന്ന് സ്മൃതി ഇറാനി
ദില്ലി: രാഹുല്‍ ഗാന്ധിക്കും റോബര്‍ട്ട് വാദ്രക്കും പ്രിയങ്കയ്ക്കുമെതിരെ അഴിമതി ആരോപണവുമായി സ്മൃതി ഇറാനി. പ്രവാസി വ്യവസായി സി സി തമ്പി, ആയുധ ഇടപാടുകാരൻ സഞ്ജയ് ബണ്ഡാരിയുമായി രാഹുലിനും വാദ്രക്കും അടുത്ത ബന്ധമെന്നാണ് സ്മൃതി ഇറാനി ആരോപിക്കുന്നത്.
തമ്പിക്കെതിരെയും ബണ്ഡാരിക്കെതിരെയുമുള്ള സാമ്പത്തിക തട്ടിപ്പ് അന്വേഷണത്തിൽ വാദ്രയ്ക്കും, രാഹുലിനുമുള്ള ബന്ധങ്ങൾ എൻഫോഴ്സ്മെന്റ് കണ്ടെത്തിയെന്ന് സ്മൃതി ഇറാനി പറഞ്ഞു.
ആയുധ ഇടപാടുകാരനായ സഞ്ജയ് ബണ്ഡാരിയുടെ ഭൂമി ഇടപാടിൽ രാഹുൽ ഗാന്ധിക്ക് ബന്ധമുണ്ടെന്നും സ്മൃതി ഇറാനി ആരോപിച്ചു. 2009 ലെ പെട്രോളിയം ഇടപാടുകളിലെ തട്ടിപ്പിൽ സി സി തമ്പിയുടെ കമ്പനി പങ്കാളിയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
