മകനെ പിടിച്ചു നിര്‍ത്തി ബലംപ്രയോഗിച്ച് സെല്‍ഫി എടുക്കുന്നു എന്നാണ് സ്മൃതി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
ദില്ലി: രാഷ്ടീയത്തില്‍ മാത്രമല്ല സോഷ്യല്‍മീഡിയയിലും താരമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വളരെ വിദഗ്ധമായും രസകരമായും കൈകാര്യം ചെയ്യുന്നതില്‍ മുന്‍പന്തിയിലുമാണ് സ്മൃതി. രാഷ്ട്രീയം മാത്രമല്ല കുടുംബവിശേഷങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ സ്മൃതി പങ്കുവയ്ക്കാറുണ്ട്. അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ഫോട്ടോയാണ് ഏറ്റവും പുതുതായി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
മകന്‍ സോഹര്‍ ഇറാനിയുമൊത്തുള്ള സ്മൃതിയുടെ സെല്‍ഫിയാണ് വൈറലായിരിക്കുന്നത്. ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷനും രസകരമാണ്. മകനെ പിടിച്ചു നിര്‍ത്തി ബലംപ്രയോഗിച്ച് സെല്‍ഫി എടുക്കുന്നു എന്നാണ് സ്മൃതി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. അമ്മയുടെ അതിക്രമം (മാ കി അത്യാചാര്‍) , ഓരോ വീട്ടിലെയും കഥ (കഹാനി ഘര്‍ ഘര്‍ കി) എന്നീ ഹാഷ് ടാഗുകളും സ്മൃതി നല്കിയിട്ടുണ്ട്. വന്‍ വിജയമായ ടെലിവിഷന്‍ പരിപാടിയാണ് 'കഹാനി ഘര്‍ ഘര്‍ കി'.
