Asianet News MalayalamAsianet News Malayalam

മായയും റൂബിയും ബോബിയും അഫ്ഗാനിസ്ഥാനില്‍ നിന്നും തിരിച്ചെത്തി; ആശ്വാസത്തില്‍ ഐടിബിപി

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ മൂന്ന് സ്നിഫര്‍ നായകളും അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയിരുന്നു. മൂന്ന് വര്‍ഷത്തോളം ഐടിബിപി കമാന്‍ഡോമാര്‍ക്കൊപ്പം സേവനം ചെയ്യുകയായിരുന്നു ഇവ.

sniffer dogs Maya, Ruby anf Bobby deployed in Indian Embassy in Afghanistans Kabul brought back home
Author
Ghaziabad, First Published Aug 18, 2021, 6:28 PM IST

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ കീഴടക്കിയതിന് പിന്നാലെ സ്വന്തം രാജ്യത്തെ പൌരന്‍മാരെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഓരോ രാജ്യങ്ങളും. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി ജീവനക്കാരെയും കാബൂളിൽ കുടുങ്ങിയവരെയും കഴിഞ്ഞ ദിവസമാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരികെ ഇന്ത്യയിലെത്തിച്ചത്.

കാബൂളിലെ എംബസി ജീവനക്കാരെ ഒഴിപ്പിച്ച് ഇന്ത്യ; വ്യോമസേന വിമാനം ദില്ലിയിൽ തിരിച്ചെത്തി

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ മൂന്ന് സ്നിഫര്‍ നായകളും അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയിരുന്നു. മൂന്ന് വര്‍ഷത്തോളം ഐടിബിപി കമാന്‍ഡോമാര്‍ക്കൊപ്പം സേവനം ചെയ്യുകയായിരുന്നു ഇവ.  മായ, റൂബി, ബോബി എന്നീ പ്രത്യേക പരിശീലനം കിട്ടിയ സ്നിഫര്‍ നായകളെയാണ് ബുധനാഴ്ച തിരികെയെത്തിച്ചത്. കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ നിയോഗിച്ച 150 അംഗ പാരാമിലിറ്ററി സേനയുടെ ഭാഗമായിരുന്നു ഇവര്‍ മൂന്നുപേരും.

നാടുവിടാന്‍ റണ്‍വേ നിറയെ ജനം; ആകാശത്ത് നിന്നും വീണു മരണം കാബൂളിലെ കരളുലയ്ക്കുന്ന കാഴ്ച്ചകള്‍

കെ 9 സ്നിഫര്‍ ഡോഗ് സ്ക്വാഡ് അംഗമാണ് മായയും റൂബിയും ബോബിയും. പഞ്ചകുലയിലെ എന്‍ടി സിഡിയിലാണ് ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ഒരു തെറ്റുപോലും ഉണ്ടാകാതെ ജോലി ചെയ്യുന്നവരാണ് ഇവയെന്നാണ് ഐടിബിപി ഡോഗ് സ്ക്വാഡ് അംഗങ്ങളെ വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ എംബസിയുടെ പരിസരത്തും മറ്റുമായുള്ള അക്രമസംഭവങ്ങളെ ശക്തമായി നേരിട്ടവര്‍ കൂടിയാണ് ഈ മൂവര്‍ സംഘം. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios