ദില്ലി: പൂഞ്ചിലെ നിയന്ത്രണ രേഖയില്‍ ജോലി ചെയ്യുന്ന സൈനികന്‍ ആത്മഹത്യ ചെയ്തതായി ആരോപണം. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹവില്‍ദാര്‍ റാങ്കിലുള്ള 39 റൈഫിള്‍സില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കോടതി നടപടികള്‍ ആരംഭിക്കുമെന്നും സൈനിക വക്താവ് അറിയിച്ചു.